Home POLITICS അഴിമതി: തിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

അഴിമതി: തിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി റോഡ് നിര്‍മ്മാണക്കരാറില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ സൂക്ഷ്മ പരിശോധന വേണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സി.ബി.ഐ.അന്വേഷണത്തിന് ഉത്തരവായി.
ഡി.എം.കെ. നല്‍കിയ ഹര്‍ജ്ജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് എ.ഡി.ജഗദീഷ് ചന്ദ്രയാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാരേഖകളുംസി.ബി.ഐയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കുമായി റോഡ് നിര്‍മാണത്തിനുള്ള കരാര്‍ അനധികൃതമായി അനുവദിച്ചെന്നാണ് ഡി.എം.കെ.യുടെ ആരോപണം. 3500 കോടി രൂപയുടെ കരാറുമായി ബന്ധപ്പെടാണ് അരോപണം ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here