Home POLITICS അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത് : പദ്മപൂര്‍ണി

അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത് : പദ്മപൂര്‍ണി

പമ്പ: ‘എനിക്ക് 9 വയസ്, ഇത് ശബരിമലയിലേക്കുള്ള എന്‍റെ മൂന്നാമത്തെ വരവാണ്. ഇനി ഞാന്‍ 41 വര്‍ഷങ്ങള്‍ക്കുശേഷമേ വരികയുള്ളൂ’- എന്ന് എഴുതിയ ബാനറുമേന്തി  പദ്മപൂര്‍ണിയുടെ പ്രതിഷേധം.

ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂര്‍ണി. കുടുംബത്തോടൊപ്പമാണ് പദ്മ പൂര്‍ണി മലകയറിയത്. മണ്ഡലക്കാലത്തിന് മുമ്പ് തനിക്ക് 10 വയസ്സാകുമെന്നതിനാല്‍ നേരത്തെ വന്നതാണെന്നും ഈ കുട്ടി പറയുന്നു.  അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും ഈ കുട്ടിയും കുടുംബാംഗങ്ങളും പറയുന്നു. കുട്ടികളെ മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here