Home Uncategorized അമേഠി ആധുനിക തോക്കുകൾ നിര്‍മിക്കും: പ്രധാനമന്ത്രി

അമേഠി ആധുനിക തോക്കുകൾ നിര്‍മിക്കും: പ്രധാനമന്ത്രി

അമേഠി : വോട്ടു ചെയ്തവര്‍ക്കും ചെയ്യാത്തവർക്കും വേണ്ടിയാണു തന്റെ സർക്കാർ പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ  രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയിലെ ആദ്യ സന്ദർശനത്തിലാണു മോദിയുടെ പരാമർശം. ഇവിടെ 538 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു.

ജയിച്ചവരേക്കാള്‍ കൂടുതല്‍ അമേഠിക്കു വേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രവര്‍ത്തിച്ചു. അമേഠി ആധുനിക തോക്കുകൾ നിര്‍മിക്കും. ഇന്ത്യയും റഷ്യയും സംയുക്തമായാണ് അമേഠിയില്‍ AK-203 തോക്കുകൾ നിർമിക്കുന്നത്. അമേഠി പുതിയ ചരിത്രമെഴുതാന്‍ പോകുന്നു. മുന്‍ സ‌ര്‍ക്കാരുകള്‍ ഇതിനായി ഒന്നും ചെയ്തില്ല. 1500 പേർക്കു തൊഴിൽ നൽകുമെന്നു മുൻ സർക്കാർ പറഞ്ഞെങ്കിലും 200 പേർക്കു മാത്രമാണു ജോലി ലഭിച്ചത്– മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here