Home NATIONAL അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ശ്രീധരന്‍പിള്ള

അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നില്‍ ദുരൂഹതയുണ്ട്. സന്ദീപാനന്ദ ഗിരിയും സിപിഎം നേതാക്കളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരും. അടുത്തമാസം എട്ടു മുതല്‍ കാസര്‍കോടു നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ നവംബര്‍ 8 മുതല്‍ 13 വരെയാണ് യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് യാത്ര നയിക്കുകയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here