Home Uncategorized അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

വട്ടവട: എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വട്ടവട കൊട്ടാക്കമ്പൂരിലെ പുതിയ വീട്ടില്‍ നടന്ന വൈകാരികമായ ചടങ്ങിലാണ് അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്കു താക്കോല്‍ നല്‍കിയത്. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മതനിരപേക്ഷതയിലൂടെ വര്‍ഗീയതയെ ചെറുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അഭിമന്യുവിന്റെ ഓര്‍മയ്ക്കായി വട്ടവട പഞ്ചായത്ത് ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ആറു മാസത്തിനുള്ളിലാണ് വീടുപണി പൂര്‍ത്തീകരിച്ചത്. 25 ലക്ഷം ബജറ്റ് വിലയിരുത്തിയിരുന്നെങ്കിലും അതില്‍ താഴെ മാത്രമാണ് ചെലവായത്. കൊട്ടാക്കമ്പൂരിനു സമീപം പാര്‍ട്ടി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here