Home NATIONAL അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറിയിട്ടും അതുമായി പൊരുത്തപ്പെടാന്‍ ചിലര്‍ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി

അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറിയിട്ടും അതുമായി പൊരുത്തപ്പെടാന്‍ ചിലര്‍ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി

പാലക്കാട് : അനാചാരങ്ങളുടെ പഴയ കാലമൊക്കെ മാറിയിട്ടും അതുമായി പൊരുത്തപ്പെടാന്‍ ചിലര്‍ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തരൂരില്‍ തോലനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നമ്മുടെ നാടിനു വന്ന മാറ്റം ഉള്‍ക്കൊള്ളണം. ഇതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ കാണണം. കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ല. കേരളം അവരെ ജാഗ്രതയോടെ വേണം കാണാന്‍-നിരവധി പ്രക്ഷോഭങ്ങളാണു നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ശ്രീനാരായണ ഗുരു ആദ്യം നടത്തിയ ഒരു ആചാര ലംഘനമുണ്ട്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് അങ്ങനെയാണ്. ബ്രാഹ്മണ്യം അക്കാലത്തു വളരെയേറെ കോപിച്ചിരുന്നു. സംസ്ഥാനത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളില്‍ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. സമൂഹത്തെ ഇന്നു പിറകോട്ടു വലിക്കാനാണു ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here