Home NATIONAL അക്ഷര്‍ധാം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതി 16 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

അക്ഷര്‍ധാം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതി 16 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

അഹമ്മദാബാദ് : 2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് 16 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. റിയാദില്‍നിന്നു വിമാനത്തില്‍ എത്തിയ മുഹമ്മദ് ഫാറൂഖിനെ അഹമ്മദാബാദില്‍നിന്നാണു ക്രൈംബ്രാഞ്ച് പിടികൂടിയത്.

 

ഗുജറാത്തിലെ ജുഹാപുരില്‍ താമസിച്ചിരുന്നു ഇയാള്‍ 2002ല്‍ ക്ഷേത്രം ആക്രമണമുണ്ടായ ശേഷമാണു റിയാദിലേക്കു കടന്നത്. ആക്രമണത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ വഴി ഒരുക്കിയത് ഇയാളാണെന്നും അസി. കമ്മിഷണര്‍ ഭഗ്രിത് സിങ് ഗോഹില്‍ പറഞ്ഞു. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 80ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here